Select your Top Menu from wp menus
New Updates

മരക്കാര്‍ റിലീസ് ഒഴിവായതില്‍ ആശ്വാസവുമുണ്ട്: ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ റിലീസ് ഒഴിവായതില്‍ ആശ്വാസവുമുണ്ട്: ആന്റണി പെരുമ്പാവൂര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ 2019 മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്. പോസ്റ്റ് പ്രൊഡക്ഷന് ഏറെ സമയമെടുത്ത ചിത്രം കഴിഞ്ഞ ഡിസംബറോടെ മലയാളത്തിലെ സെന്‍സറിംഗും പൂര്‍ത്തിയാക്കിയതാണ്. അഞ്ചു ഭാഷകളില്‍ വലിയ റിലീസായി ചിത്രം പുറത്തിറക്കാനിരിക്കേയാണ് കോവിഡ് 19 എല്ലാ പദ്ധതികളും തകിടം മറിച്ചത്. ഇക്കാര്യത്തില്‍ വലിയ നിരാശയുണ്ടെങ്കിലും ഒരു തരത്തില്‍ ആശ്വാസവമുണ്ടെന്ന് ആശിര്‍വാദ് സിനിമാസിന്റെ മേധാവി ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കൊറോണ പ്രതിസന്ധി കണക്കാക്കാതെ റിലീസ് നടന്ന് ഉടന്‍ തന്നെ തിയറ്ററുകള്‍ അടയ്ക്കുന്ന സ്ഥിതി ഉണ്ടായില്ലല്ലോ എന്നാണ് ആശ്വസിക്കുന്നത്.

ഇനി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-2ന്റെ റിലീസ് കഴിഞ്ഞേ മരക്കാര്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുള്ളൂ എന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യം 2 ഷൂട്ടിംഗ് ഈ മാസം തുടങ്ങാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് നീട്ടിവെച്ചിരിക്കുകയാണ്.

മലയാളത്തില്‍ ആദ്യമായി 100 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രമാണ് മരക്കാര്‍. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Antony Perumbavoor also feel fortunate for not release Mohanlal starer ‘Marakkar-Arabikkadalinte Simham during COVID19 crisis. The Priyadarshan directorial was scheduled for March 26th.

Previous : പക്വത കുറവ് മൂലം ഏറ്റവും തലവേദനയുണ്ടാക്കിയത് ശോഭന: ബാലചന്ദ്ര മേനോന്‍

Related posts