“പത്മ” രണ്ടാമത്തെ ടീസർ ഇറങ്ങി
അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന അനൂപ് മേനോന്‍ ചിത്രം പത്മയുടെ രണ്ടാമത്തെ ടീസര്‍ പുറത്തായി. ഒരു രസകരമായ ടിക്ടോക് ഡാൻസും അതിനെപറ്റിയുള്ള സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശ്രുതി രജനികാന്ത് എന്നിവരാണ് സ്‌ക്രീനിൽ.
ഒരുപാട് നാളുകള്‍ക്ക് ശേഷം സുരഭി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പത്മ. അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു.
അനൂപ് മേനോന്‍സ് സ്റ്റോറീസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്.
മുൻപ് പുറത്തിറങ്ങിയ ടീസറും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നറുടെ പ്രതീക്ഷയാണ് ടീസറുകൾ ഇതിനോടകം നല്‍കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Here is the second teaser for Anoop Menon directorial ‘Padma’. Anoop and Surabhi Lakshmi essaying the lead roles.