നടന്‍ എന്ന നിലയില്‍ ജയസൂര്യയുടെ കരിയറില്‍ വലിയ മാറ്റം ഉണ്ടാക്കിയ ചിത്രങ്ങളാണ് മുമ്പ് അനൂപ് മേനോന്‍റെ തിരക്കഥകളില്‍ ഉണ്ടായത്. ഇരുവരുടെയും കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങളില്‍ അനൂപ് നടനായും എത്തി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കോക്ക്ടെയ്ലില്‍ ആയിരുന്നു ഇത്തരം ചിത്രങ്ങളുടെ തുടക്കം. ഇപ്പോള്‍ കോക്ക്ടെയിലിന്‍റെ പത്താം വാര്‍ഷികത്തില്‍ വീണ്ടും ഈ കൂട്ടുകെട്ടില്‍ ചിത്രം ഒരുക്കുന്നതിനുള്ള സൂചന പുറത്തുവിട്ടിരിക്കുകയാണ് അനൂപ് മേനോന്‍.
കോക്ക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ, നിങ്ങളുടെയും. തീര്‍ച്ചയായും അതൊരു നല്ല സുഹൃദത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയ ചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം” – അനൂപ് മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Anoop Menon hints a movie with cocktail team. Cocktail completed 10 years of its release. The movie written by Anoop was directed by ArunKumar Aravind. Jayasurya essayed the lead role.