മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ രണ്ടാഴ്ച മുമ്പു വരെ ഉണ്ടായിരുന്ന മല്‍സരാര്‍ത്ഥിയാണ് നടന്‍ അനൂപ് ചന്ദ്രന്‍. ഈ മാസം ആദ്യത്തെ എലിമേഷനില്‍ അനൂപ് പുറത്തുപോവുകയായിരുന്നു. തനിക്ക് ആരോഗ്യപരവും മാനസികവുമായ കാരണങ്ങളാല്‍ ബിഗ് ബോസ് ഹൗസില്‍ തുടരാനാകുന്നില്ലെന്ന് അനൂപ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കാന്‍ സഹായിക്കണമെന്ന് സുഹൃത്തും മറ്റൊരു മല്‍സരാര്‍ത്ഥിയുമായ സാബുവിനോട് പറഞ്ഞിരുന്നതായി അനൂപ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതിനാലാണ് ബിഗ് ബോസ് നല്‍കിയ പ്രത്യേക അധികാരം ഉപയോഗിച്ച് സാബു തന്നെ രക്ഷപെടുത്താതിരുന്നത്.
കേരളത്തിലെ ജയിലുകള്‍ ബിഗ് ബോസ് മാതൃകയിലാക്കുന്നത് ഗുണകരമാകുമെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നു. പുറം ലോകവുമായി ബന്ധമില്ലെങ്കിലും ടാസ്‌കുകളിലൂടെയും കൂട്ടായ ഗെയ്മുകളിലൂടെയും കുറ്റവാളികളുടെ മനോനില മാറ്റിയെടുക്കാനാകും.
പേളിക്ക് ലഭിക്കുന്ന പ്രേക്ഷക വോട്ടുകള്‍ക്കു പിന്നില്‍ പിആര്‍ പ്രവര്‍ത്തനമുണ്ടോയെന്ന് സംശയമുണ്ടെന്നും യഥാര്‍ത്ഥ വ്യക്തിത്വമല്ല പേളി പ്രകടിപ്പിക്കുന്നതെന്ന് തനിക്കും മറ്റുള്ളവര്‍ക്കും തോന്നിയിട്ടുണ്ടെന്നും അനൂപ് പറയുന്നു. ശ്രീനിയുമായുള്ള പേളിയുടെ പ്രണയത്തെ കുറിച്ചും അനൂപ് സംശയം പ്രകടിപ്പിച്ചു. സഹോദരനായാണ് കണ്ടത്, ശ്രീനിഷ് തെറ്റിദ്ധരിച്ചതാണെന്ന് പേളി പറയുമോയെന്നാണ് അനൂപ് സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.
ബിഗ് ബോസിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ നല്‍കിയെന്നും എവിടെ കൊണ്ടിട്ടാലും ജിവിക്കാനും അതിജീവിക്കാനുമുള്ള ധൈര്യം ലഭിക്കുന്നുവെന്നും അനൂപ് പറയുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ