8 പേര്‍ക്ക് കോവിഡ്, രജനിയുടെ അണ്ണാത്തെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

8 പേര്‍ക്ക് കോവിഡ്, രജനിയുടെ അണ്ണാത്തെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

സിരുത്തൈ സിവയുടെ സംവിധാനത്തില്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന അണ്ണാത്തെ-യുടെ ഷൂട്ടിംഗ് തടസപ്പെട്ടു. ഹൈദരാബാദില്‍ ഷൂട്ടിംഗ് തുടരുകയായിരുന്ന സംഘത്തിലെ 8 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. ഈ മാസം അവസാനം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയാറെടുക്കവേ ഇത് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഗ്രാമീണ സ്വഭാവമുള്ള ഒരു എന്‍റര്‍ടെയ്നറായാണ് അണ്ണാത്തെ ഒരുക്കുന്നത് എന്നാണ് സൂചന. തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഈ മാസം തന്നെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് വ്യക്തമാക്കിയിട്ടുള്ള രജനികാന്തിനെ സംബന്ധിച്ചിടത്തോളം ഈ ചിത്രത്തിന്‍റെ വിജയവും നിര്‍ണായകമാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷുമുണ്ട്. ചിത്രം ഉപേക്ഷിച്ചു എന്ന നിലയില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

Rajnikanth’s Annathe’s shooting has been stopped after 8 members of the unit tested positive for Covid19.. The Hari directorial has Keerthy Suresh, Meena, Khushbu in pivotal roles.

Latest