Select your Top Menu from wp menus

അണ്ണാത്തെ അടുത്ത ഷെഡ്യൂൾ ജനുവരിയിൽ

അണ്ണാത്തെ അടുത്ത ഷെഡ്യൂൾ ജനുവരിയിൽ

സിരുത്തൈ സിവയുടെ സംവിധാനത്തില്‍ രജനികാന്തിനെ നായകനാക്കി ചിത്രീകരണം ആരംഭിച്ച അണ്ണാത്തെ-യുടെ അടുത്ത ഷെഡ്യൂൾ ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രീകരണം പ്രാരംഭഘട്ടത്തില്‍ മാത്രം എത്തിയ ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷുമുണ്ട്. ചിത്രം ഉപേക്ഷിച്ചു എന്ന നിലയിൽ ഇടയ്ക്ക് പുറത്തുവന്നിരുന്ന വാർത്തകൾ സൺ പിക്ചേഴ്സ് നിഷേധിച്ചിട്ടുണ്ട്.

ഇനി താരങ്ങളുടെ ഡേറ്റുകള്‍ ഏകോപിപ്പിച്ച് ചിത്രീകരണം തുടങ്ങാന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ചിത്രം ഉപേക്ഷിച്ചേക്കും എന്നാണ് വാര്‍ത്തകള്‍ വന്നത്. രജനിയുടെ മകളുടെ വേഷമാണ് കീര്‍ത്തിക്ക് എന്നാണ് സൂചന. ഗ്രാമീണ പശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്‌നറാണ് ശിവ സൂപ്പര്‍സ്റ്റാറിനായി ഒരുക്കുന്നത്. വെട്രി ഛായാഗ്രഹണം നടത്തുന്ന ചിത്രത്തിനായി ഡി ഇമാന്‍ സംഗീതം നല്‍കുന്നു. പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Rajnikanth’s next Annathe’s may resume in January. The Siruthai Siva directorial has Keerthy Suresh, Khushbu, and Meena on board.

Previous : ‘വണ്ടര്‍ വുമണ്‍ 1984’ ക്രിസ്മസിന്

Related posts