രജനിയുടെ അണ്ണാത്തെ ദീപാവലിക്ക്

രജനിയുടെ അണ്ണാത്തെ ദീപാവലിക്ക്

സിരുത്തൈ സിവയുടെ സംവിധാനത്തില്‍ രജനികാന്ത് മുഖ്യ വേഷത്തില്‍ എത്തുന്ന അണ്ണാത്തെ-യുടെ പ്രഖ്യാപിച്ചു. ഗ്രാമീണ സ്വഭാവമുള്ള ഒരു എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന അണ്ണാത്തെ നവംബര്‍ 4ന് ദീപാവലി റിലീസായി എത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനിക്ക് ഒരു ദീപാവലി ചിത്രം ലഭിക്കുന്നത്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനു ശേഷം സിനിമയില്‍ മാത്രം സജീവമാകാന്‍ ശ്രമിക്കുന്ന രജനിക്ക് നിര്‍ണായകമാകും ഈ ചിത്രം.

വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷുമുണ്ട്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

Rajnikanth’s Annathe will release on Nov4. The Hari directorial has Keerthy Suresh, Meena, Khushbu in pivotal roles.

Latest Other Language