മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളില്‍ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ നായികാ കഥാപാത്രമായി ബേബി മോളെ അവതരിപ്പിച്ചത് പുതുമുഖമായ അന്ന ബെന്നാണ്. ശ്രദ്ധേയമായ പ്രകടനമാണ് അന്ന കാഴ്ചവെച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ഇക്കാര്യം പറയാതെയാണ് ആദ്യ ചിത്രത്തിലേക്ക് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. മോഡല്‍ എന്ന നിലയിലും ശ്രദ്ധേയയായ അന്നയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ കാണാം.