അര്‍ജുന്‍ അശോകനും അന്ന ബെന്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘എന്നിട്ട് അവസാനം’. യോദ്ധ, ഒറ്റയാള്‍പട്ടാളം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മധുബാല ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. വികൃതി എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
എജെജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-സുകുമാര്‍ തെക്കെപ്പാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്, വാര്‍ത്താപ്രചാരണം-എ.എസ് ദിനേശ്.
Anna Ben and Arjun Ashokan joins in Emcy Joseph directorial ‘Enniitt Avasanam’. Madhubala in a pivotal role.