അഞ്ജലി മുഖ്യ വേഷത്തില്‍ എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ലിസ. പേരന്‍പിനു ശേഷം അഞ്ജലിക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമാണിത്. മലയാളത്തില്‍ ലിസ എന്ന പേരിലെത്തിയ ചിത്രത്തിന്റെ പ്രമേയ സ്വഭാവത്തില്‍ അതിന് തുടര്‍ച്ചയായാണ് ഈ ചിത്രം ഒരുങ്ങിയിട്ടുള്ളത്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ ‘വീണ്ടും ലിസ’യില്‍ ശാരിയുമായിരുന്നു ലിസ എന്ന കഥാപാത്രമായി എത്തിയത്.
3ഡി ചിത്രമായി തയാറാക്കിയ പുതിയ ലിസ ഒരേസമയം തമിഴിലും മലയാളത്തിലും തെലുങ്കിലും ചിത്രീകരിച്ചിട്ടുണ്ട്. നവാഗതനായ രാജു വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
Lisaa 3D Official Trailer is here. The movie directed by Raju Vishwanathhave Anjali, Sam Jones, Yogi Babu in lead roles. Horrer thriller.