New Updates
  • വൈറസിന്‍ അവസാന കളക്ഷൻ 25 കോടിയിൽ താഴെ

  • ജാതിക്കത്തോട്ടം, തണ്ണീർമത്തൻ ദിനങ്ങളിലെ പാട്ട് കാണാം

  • വിക്രം58ന് റഹ്മാന്‍റെ സംഗീതം

  • ടോവിനോയുടെ കൽക്കി, ആദ്യ ടീസർ കാണാം

  • രഞ്ജിത്ത് ശങ്കറിന്‍റെ ത്രില്ലർ ചിത്രത്തിൽ അജു വർഗീസ്

  • തൂമഞ്ഞ്…,,പതിനെട്ടാം പടിയിലെ വിഡിയോ ഗാനം

  • ജയസൂര്യക്ക് വില്ലനായി സെന്തില്‍ കൃഷ്ണ

  • ടോവിനോയുടെ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ഓണത്തിന്

  • ദുല്‍ഖറിനൊപ്പം ഒരു വന്‍ സര്‍പ്രൈസ് വരുന്നെന്ന് വിജയ് ദേവെരകൊണ്ട

  • ലൂക്കയുടെ സക്‌സസ് ടീസര്‍ കാണാം

ബിരുദ പഠനത്തിനായി അഞ്ജലി അമീര്‍ കോളെജിലേക്ക്

ബിരുദ പഠനത്തിനായി അഞ്ജലി അമീര്‍ കോളെജിലേക്ക്

പേരന്‍പ് എന്ന അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രത്തിലെ മമ്മൂട്ടിയുടെ നായികാ വേഷത്തിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീര്‍ ബിരുദ പഠനത്തിനായി കോളെജില്‍ ചേരുന്നു. മുമ്പ് പത്താം ക്ലാസ് പഠനം മാത്രമുള്ളപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വത്തിന്റെ അനിശ്ചിതാവ്‌സഥകള്‍ കാരണം അഞ്ജലി നാടുവിട്ടത്. പിന്നീട് പ്ലസ്ടു പൂര്‍ത്തിയാക്കിയ താരം ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറുകയായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളെജിലാണ് പഠനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാമെന്ന് അഞ്ജലി അമീര്‍ അറിയിച്ചു.
കോളെജില്‍ എത്തിയ അഞ്ജലിയെ എസ് എഫ് ഐ പ്രവര്‍ത്തകരും യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. മലയാളം ഐച്ഛിക വിഷയമായെടുത്ത് പഠനം നടത്താനാണ് അഞ്ജലിയുടെ തീരുമാനം. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലും അഞ്ജലിയുടെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

Anjali Ameer enrolling as a regular student for her degree studies. Anjali is the first trams sexual heroine from Malayalam.

Related posts