രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അനിയന്‍കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഏറിയപങ്കും അമേരിക്കയിലാണ് ചിത്രീകരിച്ചത്. മറ്റൊരു ലൊക്കേഷന്‍ തിരുവനന്തപുരമായിരുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും.
പാലായിലെ പൈക എന്ന ഗ്രാമത്തിലുള്ള പാപ്പിച്ചായന്‍ അറിയപ്പെടുന്ന നാടന്‍ മര്‍മാണി ചികിത്സകനാണ്. പാപ്പിച്ചായന്റെ അനന്തിരവനാണ് അനിയന്‍കുഞ്ഞ്. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിക്കുകയാണ് അനിയന്‍കുഞ്ഞ്. മര്‍മ്മചികിത്സയും കളരിയുമെല്ലാം പ്രധാന തന്തുവാകുന്ന ചിത്രത്തില്‍ അവര്‍ തമ്മിലുള്ള രസകരമായ ബന്ധം ഒരു പ്രധാന ധാര സൃഷ്ടിക്കുന്നു.
ഒരുഘട്ടത്തില്‍ അനിയന്‍കുഞ്ഞ് അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍ യാദൃശ്ചികമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുമുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ കഥയാണ് തുടര്‍ന്ന് ചിത്രം പ്രതിപാദിക്കുന്നത്.
രണ്‍ജിപണിക്കര്‍ പാപ്പിച്ചായനെയും കിആന്‍ (കിഷോര്‍) അനിയന്‍കുഞ്ഞിനെയും അവതരിപ്പിക്കുന്നു.
രണ്‍ജിപണിക്കര്‍ക്കും കിആനും പുറമെ നന്ദു, ഇന്ദ്രന്‍സ്, അഭിരാമി, ഗീത, മാതു, ഭാഗ്യലക്ഷ്മി, സുനിത, ജോസ്‌കുട്ടി, നുസ്രത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, അച്ചു എന്നിവരും ഒപ്പം അമേരിക്കന്‍ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.
കഥ, സംവിധാനം-രാജീവ്‌നാഥ്, ബാനര്‍-സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് & ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് (അമേരിക്ക), നിര്‍മ്മാണം-സലില്‍ ശങ്കരന്‍, ഛായാഗ്രഹണം-അഴകപ്പന്‍, ആഷിഷ് (അമേരിക്ക), തിരക്കഥ, സംഭാഷണം-വിനു എബ്രഹാം, ചീഫ് അസ്സോ: ഡയറക്ടര്‍-ഷിബു ഗംഗാധരന്‍, അസ്സോ: ഡയറക്ടര്‍-ലിനു ആന്റണി, എഡിറ്റിംഗ്-പ്രവീണ്‍, ഗാനരചന-കാവാലം നാരായണപ്പണിക്കര്‍, ജോയ് തമലം, സംഗീതം-എം.ജയചന്ദ്രന്‍, റോണി റാഫേല്‍, ആലാപനം-മംമ്ത മോഹന്‍ദാസ്, എം.ജയചന്ദ്രന്‍, വിഷ്ണു രാജ്, പ്രൊ: കണ്‍ട്രോളര്‍-ബാദുഷ, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, കല-മഹേഷ് ശ്രീധര്‍, ചമയം-ബിനു കരുമം, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, സ്റ്റില്‍സ്-അജി മസ്‌കറ്റ്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ