കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.കോവിഡ് രോഗ ബാധിതനായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം.
രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടായതിനെ തുടര്‍ന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ അവിടെയെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഗാനരചയിതാവായി അരങ്ങേറിയത്
Poet/lyricsist Anil Panachooran passed away after a cardiac arrest. He was tested positive for COVID19.