മലയാളത്തില്‍ പുതുമുഖങ്ങള്‍ മുഖ്യ കഥാപാത്രങ്ങളായി എത്തി വന്‍ വിജയം സ്വന്തമാക്കിയ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക് എത്തുന്നു. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് അവകാശം എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിക്രം മല്‍ഹോത്രയാണ് ം വാങ്ങിയിരിക്കുന്നത്. സംവിധായകനെയോ അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ഹിന്ദി റീമേക്കിനൊപ്പം ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായി ലിജോ ജോസ് പല്ലിശേരിയും ഉണ്ടാകും .
മലയാളം പതിപ്പില്‍ നിന്ന് ചില അഭിനേതാക്കള്‍ ഹിന്ദി റീമേക്കിലും എത്തിയേക്കാമെന്നാണ് നിര്‍മാതാവ് പറയുന്നത്. സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ എടുക്കാറുള്ള വിക്രം മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ