ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാം ഭാഗം ‘അളിയന്‍’
നിരൂപകര്‍ക്കിടയിലും ബോക്സ്ഓഫിസിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’. ഒരു റോബോട്ട് ഒരു അച്ഛനും മകനും ഇടയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷവും വാര്‍ധക്യത്തിലെ ഏകാന്തതയും പ്രമേയമാക്കിയ ചിത്രം സുരാജ് വെഞ്ഞാറമ്മൂടിന്‍റെയും സൌബിന്‍ ഷാഹിറിന്‍റെയും ഉജ്ജ്വല പ്രകടനത്തിലൂടെയും ശ്രദ്ധ നേടി. രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഏലിയന്‍ അളിയന്‍’ എന്ന പേരില്‍ എത്തുന്ന രണ്ടാം ഭാഗം മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കും.
ചിത്രത്തിലെ അഭിനേതാക്കള്‍ ആരെന്നും അണിയറ പ്രവര്‍ത്തകരാരെന്നും പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും. അതിനിടെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.
Android Kunjappan sequel titled as ‘Alien Aliyan’. Ratheesh Balakrishna Pothuval n will helm the 2nd part also.