ദളപതി 64ൽ ആൻഡ്രിയ ജെർമിയയും

ദളപതി 64ൽ ആൻഡ്രിയ ജെർമിയയും

ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടൻ ഡെൽഹിയിൽ ആരംഭിക്കും. ലോകേഷ് കനകരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയിനൊപ്പം പ്രധാന വേഷത്തിൽ (വില്ലൻ?) വിജയ് സേതുപതി എത്തുന്നുവെന്നതും സവിശേഷതയാണ് നായികയായി മാളവിക മോഹനൻ എത്തും. ആൻഡ്രിയ ജെർമിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്നതാണ് പുതിയ വിവരം. ആദ്യ ഷെഡ്യൂളിൽ വിജയ് സേതുപതിയും ആൻഡ്രിയയും ഉണ്ടായിരുന്നില്ല. 20 ദിവസത്തോളമാണ് രണ്ടാം ഷെഡ്യൂൾ ഉണ്ടാകുക.

മലയാളത്തിൽ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയനായ യുവതാരം ആന്റണി വർഗീസ് ദളപതി 64ലൂടെ കോളിവുഡിലേക്ക് പ്രവേശിക്കുകയാണ്. ഡിസംബറിൽ ചിത്രത്തിനൊപ്പം ആന്റണി ചേരുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശന്തനുവാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. അനിരുദ്ധാണ് ദളപതി 64ന് സംഗീതം നൽകുന്നത്.

സേവ്യർ ബ്രിട്ടോ നിർമിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ ആയിട്ടില്ലെന്നും ഇതുവരെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്നു മാത്രമാണ് ലോകേഷ് കനകരാജ് പറയുന്നത്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കും. 2017ൽ പുറത്തിറങ്ങിയ മാനഗരത്തിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജൻ. ഇപ്പോൾ ബോക്‌സ് ഓഫിസ് വിജയവും നിരൂപക പ്രശംസയും സ്വന്തമാക്കുന്ന കയ്തിയും സംവിധാനം ചെയ്തത് ലോകേഷാണ്.

Thalapathy Vijay’s next being directed by Lokesh Kanakarajan has Andrea Jeremiah in a pivotal role. Vijay Sethupathi as the antagonist.

Next : അല്ലു അര്‍ജുന്‍ ചിത്രത്തിലും വില്ലനായി വിജയ് സേതുപതി

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]