
സലിം അഹമ്മദ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ നാളെ തിയറ്ററുകളിലെത്തുകയാണ്. കാനഡയിലെ ആല്‍ബര്‍ട്ട ചലച്ചിത്രോത്സവത്തില്‍ ഏറ്റവും സുപ്രധാനമായ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കാനഡയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം. ചെന്നൈ, തിരുവനന്തപുരം, മുംബൈ എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. മുംബൈയിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട കഥ തന്നെയാണ് പറയുന്നത്. ഒരു സംവിധായകന്റെ വേഷത്തിലാണ് ടോവിനോ എത്തുന്നത്. ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്.അനു സിതാരയാണ് നായിക. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ വിന്യാസം നിര്‍വഹിച്ചത്. 41 ദിവസത്തെ ഷൂട്ടിംഗ് വ്യത്യസ്ഥ കാലാവസ്ഥകളിലൂടെയും ഭൂപ്രകൃതികളിലൂടെയും യാത്രകളിലൂടെയുമെല്ലാമുള്ള അനുഭവമായിരുന്നുവെന്ന് ടോവിനോ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
Tovino Thomas movie ‘And the Oscar goes to’ releasing tomorrow. The movie directed by Salim Ahamed. Here is the theater list.