നവാഗതനായ കലേഷ്‌നേത്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഞ്ചരേം ഒന്നും ആറര, കുഞ്ചറിയേ ഒന്നു മാറടാ…’
നെടുമുടിവേണു, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സായിഫിലിംസിന്റെ ബാനറില്‍ എസ് കെ സ്വാമിനാഥനാണ് നിര്‍മാണം. സലിംകുമാര്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, പാഷാണം ഷാജി, ധര്‍മജന്‍ ബോള്‍ഗാട്ടി, സൂരജ് തെലക്കാട്, ബിനു അടിമാലി, കലാഭവന്‍ ജയന്‍, എം.കെ.ആര്‍. പെരുമ്പക്കാട്ട്, രേഷ്മ നമ്പ്യാര്‍, നടാഷ, ടീന സുനില്‍, ഷിജരാജ്, വീണ, കോഴിക്കോട്, ശാരദ, ബേബി ദേവാംഗന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംഗീതം രതീഷ്‌വേഗയുടേതാണ്. ഒരു സ്വകാര്യചാനല്‍ നടത്തുന്ന അഞ്ചര ചെറുപ്പക്കാരുടെ ഇടയിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവങ്ങള്‍ നര്‍മ സ്വഭാവത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.