2020ല്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ മലയാള സിനിമയായി കണക്കാക്കുന്ന ചിത്രമാണ് അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായ, ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം അതിന്‍റെ ത്രില്ലര്‍ പരിചരണം കൊണ്ട് ശ്രദ്ധ നേടി. ഇപ്പോള്‍ ഇതിന്‍റെ തുടര്‍ച്ചയായി ആറാം പാതിര എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍റെ ക്രൈം സൈക്കോളജിസ്റ്റ് കഥാപാത്രം കൈകാര്യം ചെയ്യുന്ന പുതിയൊരു കേസാണ് ചിത്രത്തില്‍ വരുന്നതെന്നാണ് വിവരം.
With great expectations comes great responsibilities.And preparing a sequel for Anjaam Pathira is a damn greater…
Posted by Kunchacko Boban on Sunday, 10 January 2021
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാമം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കും. താമസിയാതെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.
Ancham Paathira sequel Aaram Paathira announced. The Mithun Manuel directorial has Kuchacko Boban in lead role.