ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും. കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, കാലഭവന്‍ ഷാജോണ്‍, സലിംകുമാര്‍, ടിനി ടോം, മനോജ് കെ ജയന്‍, ബിജുക്കുട്ടന്‍, സുരേഷ് കൃഷ്ണ, ദീപക് പരമ്‌ബോള്‍, നന്ദു തുടങ്ങിയവര്‍ അഭിനയിക്കുന്നു. രഞ്ജിത്ത്,എബെന്‍,സജീഷ് എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്തും ഷഹീര്‍ ഷാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ആല്‍ബിന്‍ ആന്റണിയാണ് ഛായാഗ്രാഹകന്‍. നാദിര്‍ഷ, ഗോപി സുന്ദര്‍, അരുണ്‍ രാജ് എന്നിവര്‍ ചിത്രത്തിലെ വിവിധ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.
Tags:An International Local storyDharmajanHarisree Ashokanrahul madhav