Select your Top Menu from wp menus
New Updates

പ്രതിഫലം പകുതിയാക്കാന്‍ ‘അമ്മ’യില്‍ ധാരണ, യോഗം പൊലീസ് നിര്‍ത്തിവെപ്പിച്ചു

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ പ്രതിഫലം 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം അംഗീകരിക്കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവില്‍ തീരുമാനം. എന്നാല്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കേണ്ടതില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശത്തെ എതിര്‍ക്കാനും കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവില്‍ ധാരണയായി. യോഗം മുഴുമിപ്പിക്കുന്നതിന് മുമ്പായി പൊലീസിന്റെ നിര്‍ദേശ പ്രകാരം യോഗം നിര്‍ത്തിവെപ്പിച്ചു.

കോവിഡ് 19 പ്രോട്ടോക്കോള്‍ യോഗത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയെ തുടര്‍ന്നാണ് യോഗം നിര്‍ത്തിവെപ്പിച്ചത്. കണ്ടെയ്ന്‍മെന്റ് സോണ്‍ തുടങ്ങുന്ന വഴിയോട് ചേര്‍ന്നുള്ള ഹോട്ടലിലായിരുന്നു യോഗം നടന്നത്. ക്വാറന്റൈനിലുള്ളവരെ ഇവിടെ പാര്‍പ്പിച്ചിരുന്നു. ഹോട്ടലിന്റെ മുന്‍ ഗേറ്റ് അടയ്ക്കപ്പെട്ടിട്ടില്ലാത്ത റോഡിലായിരുന്നു. ചെന്നൈയിലുള്ള മോഹന്‍ലാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.

AMMA executive committee accepted to reduce stars remuneration by 50% as per the producer’s association’s recommendations.

Previous : രഞ്ജന്‍ പ്രമോദ് ചിത്രത്തിനായി പാര്‍ക്കൗറും കിക്ക് ബോക്‌സിംഗും പഠിച്ച് അന്ന ബെന്‍
Next : ദൃശ്യം 2 ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച, പുതിയ കൊലപാതകമില്ല: ജീത്തു ജോസഫ്

Related posts