ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ തമിഴിലേക്ക്. തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും ബിഗ് ബിക്കൊപ്പം പ്രധാന വേഷത്തിലുണ്ട്. ഉയര്‍ന്ത മനിതന്‍ എന്ന പേരിലായിരിക്കും ചിത്രം തമിഴില്‍ എത്തുക. തമിഴ്‌വനന്‍ സംവിധാനം ചെയ്യുന്ന ചിത്രം തിരുച്ചന്തൂര്‍ മുരുകന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം നടന്നതുമുതല്‍ ആവേശത്തോടെയാണ് ആരാധകരും സിനിമാ ലോകവും ഈ വാര്‍ത്തയെ സ്വീകരിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് സംവിധായകന്‍ ചിത്രത്തിനായി അമിതാഭ് ബച്ചനെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഡേറ്റിനായി രണ്ടു വര്‍ഷത്തോളം കാത്തിരിക്കുകയായിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ നാലു പതിറ്റാണ്ടു പിന്നിടുന്ന ബിഗ് ബി ആദ്യമായാണ് തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. നേരത്തേ എസ് ജെ സൂര്യയും നയന്‍ താരയും പ്രധാന വേഷങ്ങളില്‍ എത്തിയ കള്‍വനില്‍ കാതലി എന്ന ചിത്രം തമിഴ്‌വനന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Tags:amithabh bachansj suryaUyarntha manithan