അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ‘തേര്‌‌’, ടൈറ്റിൽ ലുക്ക് പുറത്ത്..‌.

അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ‘തേര്‌‌’, ടൈറ്റിൽ ലുക്ക് പുറത്ത്..‌.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ ജോബി. പി. സാം നിർമിച്ച്,‌ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ‘ജിബൂട്ടി’ക്ക്‌ ശേഷം അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രമായിരിക്കും തേര്‌.

ചതുരംഗക്കളവും, അതിലെ തേരും, പൊലീസ്‌ തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റർ നിഗൂഢത പടർത്തുന്നുണ്ട്‌‌‌. നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്‍റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന ടൈറ്റിൽ പോസ്റ്റർ നൽകുന്നുണ്ട്‌. ബ്ലൂഹിൽ ഫിലിംസിന്‍റെ തന്നെ ചിത്രമായ ജിബൂട്ടിയുടെ ട്രൈലർ പുറത്തിറങ്ങി 6 മണിക്കൂർ കൊണ്ട്‌ വൺ മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ തരംഗമായി നിൽക്കെയാണ് പുതിയ പ്രോജക്ടിന്‍റെ അനൗൺസ്മെന്‍റ് വന്നതെന്നതും കൗതുകകരമാണ്. ‌

മലയാള ചലച്ചിത്രരംഗത്തെ നിരവധി പേർ ചിത്രത്തിന്‍റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്‌. കുടുംബകഥയുടെ പാശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഗവണ്‍മെന്‍റിന്‍റെ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ സെപ്തംബർ 1 ന്‌ ചിത്രത്തിന്‍റെ ഷൂട്ടിംഗ്‌‌ ആരംഭിക്കുന്നതാണ്‌. ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ. ജെ. നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മൊഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: പ്രതീഷ് ശേഖർ, വാർത്താ പ്രചരണം: പി. ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം. ആർ പ്രൊഫഷണൽ.

Amith Chakkalakkal’s next titled as ‘Theru’. The SJ Sinu directorial will start rolling soon.

Latest Upcoming