തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഏറക്കുറേ പൂര്‍ത്തിയായ സാഹചര്യത്തില്‍ ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ ഖാന്‍ തന്റെ സ്വപ്‌ന സിനിമാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മഭാഭാരത സിനിമ പരമ്പരയില്‍ അര്‍ജുനന്റെ വേഷം ചെയ്യുന്നതിന് അമീര്‍ ബാഹുബലി താരം പ്രഭാസിനെ സമീപിച്ചു കഴിഞ്ഞതായാണ് ബോളിവുഡില്‍ നിന്നുള്ള വിവരം. കൃഷ്ണന്റെ വേഷത്തിലാണ് അമീര്‍ എത്തുക. ചിത്രത്തിന്റെ സംവിധാനം ആര് ഏറ്റെടുക്കും എന്നത് വ്യക്തമല്ല. നേരത്തേ കൃഷ്ണന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാനുള്ള ആഗ്രഹവും രാജമൗലി വ്യക്തമാക്കിയിട്ടുണ്ട് പത്മാവത് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത് അമീര്‍ മഹാഭാരതത്തിനായുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
റിലയന്‍സ് ഇന്റസ്ട്രീസ് ഉടമ മുകേഷ് അംബാനിയായിരിക്കും 1000 കോടി രൂപ മുതല്‍ മുടക്കില്‍ അമീറിന്റെ മഹാഭാരതം നിര്‍മിക്കുക. സംവിധായകന്റെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. അമീര്‍ മഹാഭാരത്തിലെ വിവിധ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും പഠിക്കുകയാണ്. അടുത്തിടെ ഒരു വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിവന്ന അമീര്‍ ഖാന്റെ ഫോട്ടോയില്‍ കൈയിലുള്ളത് മഹാഭാരതമായിരുന്നു. ദീപിക പദുകോണിനെയാണ് ദ്രൗപതിയാകാന്‍ സമീപിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും ഇതിനായുള്ള ഓഡിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. മൂന്ന് ഭാഗങ്ങളിലായാണ് അമീര്‍ മഹാഭാരതം വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
Tags:amir khanmahabharatha