ഗായകന്‍ ഭവ്‍നിന്ദര്‍ സിംഗിനെതിരേ മാനനഷ്ട കേസ് നല്‍കി നടി അമല പോള്‍. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നു എന്നുമുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഒരുമിച്ചുള്ള യാത്രകളുടെയും വ്യായാമങ്ങളുടെയുമെല്ലാം വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും അമലയും പറഞ്ഞു. മാര്‍ച്ചില്‍ പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങള്‍ അണിഞ്ഞ് വിവാഹ ചടങ്ങിന്‍റെതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ അമ്‍രിന്ദര്‍ പങ്കുവെച്ചു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇരുവരും വിവാഹിതരായെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഇരുവരും വിവാഹിതരായില്ലെന്നും ബന്ധം വഷളായെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു ഫോട്ടോഷുട്ടിനായി എടുത്ത ചിത്രങ്ങള്‍ വിവാഹത്തിന്‍റേത് എന്ന രീതിയില്‍ അമ്‍രിന്ദര്‍ പങ്കുവെച്ചു എന്നാണ് അമലയുടെ പരാതി. മദ്രാസ് ഹൈക്കോടതി ഈ പരാതിയില്‍ കേസ് എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Actress Amala Paul filed a complaint against ex lover Amrinder Singh. She is accusing that he misused a photoshoot as their wedding function.