വാക്കുകള്‍ വളച്ചൊടിച്ച് വാര്‍ത്തകയ്ക്കും അഭിമുഖങ്ങള്‍ക്കും പ്രചാരം വര്‍ധിപ്പിക്കുന്നതിനെതിരേ നടി അമലാ പോളും. മനോരമാ ഓണ്‍ലൈനിന്‍റെ പേരെടുത്തു പറഞ്ഞാണ് അമല ഇന്‍സ്റ്റഗ്രാമിലൂടെ ആക്ഷേപം ഉന്നയിച്ചത്. ഹത്രാസില്‍ നടന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയ്ക്കെതിരേ നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ വളച്ചൊടിച്ച് ബിജെപിയെയും യോഗി ആദിത്യനാഥിനെയും താന്‍ ന്യായീകരിക്കുകയായിരുന്നു താന്‍ എന്ന നിലയില്‍ വാര്‍ത്ത നല്‍കിയെന്നും ഇത് സൈബര്‍ ആക്രമണങ്ങളും വിവാദവും സൃഷ്ടിക്കാനായിരുന്നു എന്നാണ് അമല ചൂണ്ടിക്കാണിച്ചത്.
View this post on Instagram
ഹത്രാസ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ ഒരു സുഹൃത്ത് എഴുതിയ കവിതയാണ് അമസ റീ പോസ്റ്റ് ചെയ്തത്. ജാതി വ്യവസ്ഥ, യോഗി ഭരണകൂടം എന്നിവയേക്കാള്‍ ജനതയുടെ നിശബ്ദതയാണ് ഇതിലേക്ക് നയിക്കുന്നത് എന്നായിരുന്നു കവിത. ഇത് പൊതുസമൂഹത്തില്‍ സംഭവിച്ച നിസംഗത ചൂണ്ടിക്കാട്ടുകയാണെന്ന് വിശദീകരിച്ച അമല. ആക്രമണത്തിനിരയായി പെണ്‍കുട്ടി കൊലപ്പെട്ടതിലും പിന്നീടുണ്ടായ നടപടികളിലുമുള്ള ശക്തമായ പ്രതിഷേധവും അറിയിച്ചു.
നേരത്തേ വനിത മാഗസിന് താനും നടി ദര്‍ശനയും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത വാക്കുകളും ശൈലിയും തങ്ങള്‍ക്ക് ചാര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് നടന്‍ റോഷന്‍ മാത്യുവും രംഗത്തു വന്നിരുന്നു.
Actress Amala Paul came against Manorama Online for misinterpret her words on Hatras for controversy.