തന്നോട് അശ്ലീലം പറഞ്ഞെന്നും അപമര്യാദയായി പെരുമാറിയെന്നും പറഞ്ഞ് നടി അമല പോള്‍ നല്‍കിയ പരാതിയില്‍ ചെന്നൈയിലെ വ്യവസായിയായ അഴകേശന്‍ അറസ്റ്റില്‍. ചെന്നൈയില്‍ ഒരു നൃത്ത പരിപാടിക്കായി റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെയാണ് സംഭവം. മലേഷ്യയില്‍ നടക്കുന്ന സ്റ്റേജ് ഷോകള്‍ക്കായുള്ള പരിശീലനത്തിലായിരുന്നു താരങ്ങള്‍.
തന്നെ പോലെ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷയ്ക്കായാണ് പരാതി നല്‍കിയതെന്ന് അമല പറഞ്ഞു.
Tags:amalapaul