തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരേ സംവിധായിക ലീന മണിമേഖല ഉയര്‍ത്തിയ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി അമല പോള്‍. താന്‍ നായികയായി അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഘട്ടത്തില്‍ സുസി ഗണേശനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് അമല പോള്‍ വെളിപ്പെടുത്തുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉചിതമല്ലാത്ത സ്പര്‍ശനങ്ങളും അയാളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് തമിഴിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമല പോള്‍ പറയുന്നു.
ലീന മണിമേഖലയ്ക്ക് സംഭവിച്ച വിഷമം തനിക്ക് മനസിലാകുമെന്നും ആ മാനസിക സമ്മര്‍ദം താനും അനുഭവിച്ചിട്ടുണ്ടെന്നും അമല പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പറയാനും കുറ്റക്കാരെ തുറന്നുകാട്ടാനും അവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു.
Tags:amala paulLeena ManimeghalaMeTooSusi Ganeshan