ബിഗ് ബി എന്ന തന്‍റെ അരങ്ങേറ്റ ചിത്രത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഫെബ്രുവരി 7ന് തുടങ്ങും. മമ്മൂട്ടി 10 മുതലാണ് ചിത്രത്തില്‍ ജോയ്ന്‍ ചെയ്യുക. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബിഗ് ബി രണ്ടാം ഭാഗം ബിലാല്‍ മാറ്റിവെച്ചാണ് അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിന് ഇറങ്ങുന്നത്. നിലവിലെ കോവിഡ് 19-ന്‍റെ സാഹചര്യത്തില്‍ ബിലാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കുറച്ചു കൂടി കാത്തിരിക്കണം. നേരത്തേ ബിലാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
ശ്രീനാഥ് ഭാസി, സൌബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തയാഴ്ച ടൈറ്റിലും മറ്റ് വിവരങ്ങളും പുറത്തുവിടുമെന്നാണ് വിവരം. നീട്ടി വളര്‍ത്തിയ മുടിയും കട്ടിത്താടിയുമായുള്ള ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഈ ലുക്ക് ഇതിനകം വൈറലായി കഴിഞ്ഞു. അതിനിടെ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്ണില്‍ ബാക്കിയുണ്ടായിരുന്ന ഏതാനും രംഗങ്ങള്‍ മെഗാസ്റ്റാര്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് ആണ് ഉടന്‍ തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം. മാര്‍ച്ച് 4നാണ് റിലീസ്.
Director Amal Neerad’s Mammootty starrer will starts rolling from Feb 7.