ഫഹദ്-നയന്‍സ് ചിത്രം ‘പാട്ട്’ ഏപ്രിലില്‍ തുടങ്ങും

ഫഹദ്-നയന്‍സ് ചിത്രം ‘പാട്ട്’ ഏപ്രിലില്‍ തുടങ്ങും

‘പ്രേമം’ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റിന് ശേഷം ശേഷം വര്‍ഷങ്ങള്‍ നീണ്ട ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും സജീവമാകുന്നു. അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാട്ട്’ ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ ഷൂട്ടിംഗ് ഘട്ടത്തിലുള്ള പൃഥ്വിരാജ് ചിത്രം ‘ഗോള്‍ഡി’ന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ തീരുമെന്നാണ് വിവരം.

സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘പാട്ടി’ല്‍ ഫഹദ് ഫാസിലും നയന്‍താരയും മുഖ്യവേഷത്തില്‍ എത്തും. നേരത്തേ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയുമാണ് നിര്‍മാതാക്കള്‍.

പ്രേമത്തിന് ശേഷം പല താരങ്ങള്‍ക്കായുും വിവിധ പ്രമേയങ്ങള്‍ അല്‍ഫോണ്‍സ് പരിഗണിച്ചിരുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിനായുള്ള പദ്ധതി 3 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനായി സംഗീതത്തില്‍ വലിയ പഠനവും അല്‍ഫോന്‍സ് നടത്തി. കാളിദാസ് ജയറാമിനെ നായകനാക്കി മലയാളത്തിനും തമിഴിലുമായി ചിത്രമൊരുക്കാന്‍ ആയിരുന്നു ആദ്യശ്രമം. എന്നാല്‍ ചിത്രം നീണ്ടു പോയതോടെ കാളിദാസ് പിന്മാറി. ഇതോടെയാണ് ആണ് ഫഹദ് ഫാസിലിനായ തിരക്കഥ പുതുക്കിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പിന്നെയും ചില തടസങ്ങള്‍ വന്നതോടെ ഗോള്‍ഡ് ആദ്യം ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാട്ടിന് സംഗീതം നല്‍കുന്നതും അല്‍ഫോണ്‍സ് പുത്രനാണ്. ആനന്ദ് സി ചന്ദ്രന്‍ ക്യാമറ നിര്‍വഹിക്കുന്നു.

Alphonse Puthran’s new film ‘Paattu’ will have Fahadh Faasil and Nayanthara in the lead roles. Starts rolling from April.

Latest Upcoming