തെന്നിന്ത്യന്‍ സിനിമാ ലോകത്ത് രണ്ട് സിനിമകള്‍ കൊണ്ട് തന്നെ തന്‍റെ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. 8 വര്‍ഷം മുമ്പ് നേരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലുമായി അരങ്ങേറ്റം കുറിച്ച അല്‍ഫോണ്‍സ് പിന്നീട് ‘പ്രേമ’ത്തിലൂടെ വന്‍ വിജയം സ്വന്തമാക്കി. എന്നാല്‍ പിന്നീട് നീണ്ട കാലം അല്‍ഫോണ്‍സിന്‍റേതായി ചിത്രങ്ങളൊന്നും വന്നിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, അരുണ്‍ വിജയ് തുടങ്ങിയ താരങ്ങളെല്ലാം അല്‍ഫോണ്‍സ് പുത്രനുമായി ഒന്നിക്കുന്ന ചിത്രങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്നു. എന്നാല്‍ സംഗീതം മുഖ്യ വിഷയമായ ചിത്രത്തിനാണ് ശ്രമിക്കുന്നതെന്നും കാളിദാസ് ജയറാമായിരിക്കും മുഖ്യ വേഷത്തിലെന്നും പിന്നീട് പുറത്തുവന്നു. ഈ പ്രൊജക്റ്റും നീണ്ടു പോയതോടെ കാളിദാസ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇപ്പോള്‍ ഫഹദ് ഫാസിലിനെ നായകനാക്കി ‘പാട്ട്’ എന്ന പേരില്‍ ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
രജനികാന്തിനെ നായകനാക്കി ഒരു ചിത്രത്തിനുള്ള പ്രമേയവും തന്‍റെ മനസിലുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അല്‍ഫോണ്‍സ്. നേരം റിലീസായി 8 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയിരിക്കുന്നത്. ഇത് തിരക്കഥയാക്കാന്‍ ശ്രമിക്കുകയാണെന്നും യാഥാര്‍ത്ഥ്യമായാല്‍ രജനികാന്തിനെ സമീപിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
Premam director Alphonse Puthran says that, he has a subject to do a Superstar Rajnikanth film.