വീട്ടുകാര്‍ക്ക് സമ്മതം, എലീന പടിക്കല്‍ വിവാഹിതയാകുന്നു

ടെലിവിഷന്‍ താരവും ബിഗ്ബോസ് മല്‍സരാര്‍ത്ഥിയും ആയിരുന്ന എലീന പടിക്കല്‍ വിവാഹിതയാകുന്നു. രോഹിത് പി.നായര്‍ എന്ന കോഴിക്കോട് സ്വദേശിയാണ് വരന്‍. ആറു വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടക്കുന്നത്. ബിഗ്ബോസ് മല്‍സരത്തിനിടെ തന്നെ താന്‍ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തിനായി കാക്കുകയാണെന്നും എലീന വെളിപ്പെടുത്തിയിരുന്നു.

“ഇതിപ്പോൾ വിവാഹനിശ്ചയമാണ്. ജനുവരി 20ന് തിരുവനന്തപുരത്ത് വച്ചാണ് എൻഗേജ്മെന്റ് ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എന്റെയും രോഹിത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെറിയൊരു ചടങ്ങ്. ഒരു ആറേഴുമാസം കാലം കഴിഞ്ഞേ വിവാഹം കാണൂ. എന്റെ കുറെ കസിൻസ് ഒക്കെ പല നാടുകളിലാണ്. കോവിഡ് ഒക്കെ ഒന്നൊതുങ്ങി അവരെല്ലാം നാട്ടിൽ എത്തിയിട്ടേ വിവാഹം ഉണ്ടാവൂ, ” എലീന ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

“2014ലാണ് ഒരു സുഹൃത്ത് വഴി ഞാൻ രോഹിത്തിനെ പരിചയപ്പെടുന്നത്. അന്ന് ഞാൻ ആങ്കറിംഗ് ചെയ്യുന്നുണ്ട്. ക്രൈസ്റ്റിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമാക്കഥയൊക്കെ പോലെ ആദ്യം നേരിൽ കണ്ടപ്പോൾ തന്നെ രോഹിത് പ്രപ്പോസ് ചെയ്തു. ഞാനന്ന് ഒരു ടോം ബോയ് മെന്റാലിറ്റിയിൽ നടക്കുകയായിരുന്നു, എനിക്കിതൊന്നും ശരിയാവില്ല എന്നു പറഞ്ഞ് ഞാൻ നോ പറഞ്ഞു. പക്ഷേ രോഹിത് വിട്ടില്ല, എല്ലാ​ ആഴ്ചയിലും ചെന്നൈയിൽ നിന്ന് ബൈക്ക് എടുത്ത് കാണാൻ വരും. വീണ്ടും പറയും, ഞാൻ പഴയ പല്ലവി തന്നെ. അങ്ങനെ കുറച്ചുകഴിഞ്ഞാണ് എന്നാൽ ശരി, നമുക്കൊരു ഡീലിലെത്താം, പഠിച്ച് ജോലിയൊക്കെ കിട്ടിയിട്ട് വീട്ടുകാരോട് സംസാരിക്കാം. അന്നും ഇതേ ഇഷ്ടം ഉണ്ടേൽ, വീട്ടുകാർ സമ്മതിച്ചാൽ മുന്നോട്ട് പോവാം എന്നു പറഞ്ഞത്,” ബിഗ് ബോസ് ഷോയില്‍ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞത് വീട്ടുകാര്‍ സമ്മതിക്കുന്നതിന് വഴിയൊരുക്കി എന്നും എലീന പറയുന്നു.

Bigg Boss fame TV anchor Alena Padikkal is all set for a marriage. She was in a relationship for the last 6 years.

Latest Starbytes