റസ്‌തോമിലെ പ്രകടനത്തിലൂടെ അക്ഷയ്കുമാറാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. മനോജ് വാജ്‌പേയി, നവാസുദ്ദീന്‍ സിദ്ദിഖി, അമീര്‍ ഖാന്‍ എന്നിവരുടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തി അക്ഷയിന് അവാര്‍ഡ് നല്‍കിയത് ഏറെ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അക്ഷയിന്റെ അടുത്ത സുഹൃത്താണ് എന്നതാണ് വിമര്‍ശകര്‍ ഏറെയും ചൂണ്ടിക്കാണിച്ചത്. ഇതിനോടെല്ലാമുള്ള പ്രതികരണവുമായി അക്ഷയ്കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കവെയാണ് തനിക്കെതിരേയുള്ള അധിക്ഷേപങ്ങളില്‍ താന്‍ മടുത്തുകഴിഞ്ഞെന്നും വേണമെങ്കില്‍ അവാര്‍ഡ് തിരികെ നല്‍കാനും തയാറാണെന്ന് താരം പറഞ്ഞത്. 26 വര്‍ഷം മുമ്പ് തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്നുതൊട്ട് ഇത്തരം അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ടെന്നും അക്ഷയ്കുമാര്‍ പറയുന്നു.
റസ്‌തോമിനൊപ്പം എയര്‍ലിഫ്റ്റിലെ പ്രകടനം കൂടി കണക്കിലെടുത്താണ് അക്ഷയിന് അവാര്‍ഡ് നല്‍കിയതെന്നും എന്നാല്‍ ചട്ടപ്രകാരം ഒരു സിനിമയുടെ പേരേ പ്രഖ്യാപനത്തില്‍ പറയാവൂ എന്നതിനാല്‍ റാസ്‌തോമിന്റെ പേര് പറയുകയായിരുന്നു എന്നും നേരത്തേ പ്രിയദര്‍ശന്‍ വിശദീകരിച്ചിരുന്നു.
Tags:akshay kumarnational film awardpriyadarsan