മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ഹൊറര്‍ കോമഡി ചിത്രമാണ് ആകാശ ഗംഗ. ഏറെക്കാലമായി ഹൊറര്‍ ഗണത്തില്‍ മലയാളത്തില്‍ ചിത്രങ്ങള്‍ വരാതിരുന്ന കാലത്താണ് വിനയന്‍ ഈ ചിത്രം സംവിധാനം ചെയ്തത്. ദിവ്യാ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമാണ് നായക വേഷങ്ങളില്‍ എത്തിയത്. ബെന്നി പി നായരമ്പലത്തിന്റേതായിരുന്നു തിരക്കഥ. ആകാശ ഗംഗയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ തയാറെടുക്കുകയാണെന്ന് വിനയന്‍ ഒരു അഭിമുഖത്തില്‍ അറിയിച്ചു. 1999ലാണ് ആകാശ ഗംഗ റിലീസ് ചെയ്തത്.
തന്റെ സിനികള്‍ക്ക് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറിയ സാഹചര്യത്തില്‍ വലിയ കാന്‍വാസില്‍ മികച്ച സാങ്കേതിക തികവോടെ ചിത്രങ്ങളൊരുക്കാന്‍ തനിക്ക് സാധിക്കുമെന്ന് വിനയന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹൊറര്‍ ചിത്രമെന്ന നിലയില്‍ സാങ്കേതികമായും മികവ് പുലര്‍ത്തിയ ചിത്രമാണ് ആകാശഗംഗ 2. രണ്ടാം ഭാഗത്തില്‍ ആദ്യ ഭാഗത്തിലെ ഏതെല്ലാം താരങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമല്ല.