മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഫോട്ടായ്ക്ക് നില്‍ക്കുന്ന അജിത്തിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പൊതുവേ ചടങ്ങുകള്‍ക്കും ആരാധക സംഗമങ്ങള്‍ക്കുമൊന്നു പോകാത്ത അജിത് എംഐടിയിലെത്തിയതെന്തിനെന്ന് പലരും സംശയിക്കു. ക്വാഡ്‌കോപ്റ്റര്‍ എന്ന സര്‍ക്കാര്‍ പാഠ്യപദ്ധതിയെ കുറിച്ച് എയ്‌റനോട്ടിക്കല്‍ വിഭാഗത്തില്‍ നിന്ന് കൂടുതലറിയാനാണ് താരം എത്തിയത്.
One More Latest Video of Our THALA AJITH 😎
Feel the Mass..🔥 #AJITHsLatestVideo pic.twitter.com/0vscva25Km
— AJITHKUMAR FANS CLUB (@ThalaAjith_FC) March 25, 2018
ആരാധകരും പ്രേക്ഷകരും ഏറെ നേരം അജിതിനെ കാണാന്‍ കാത്തിരുന്നു. രാത്രി ഏറെ വൈകിയാണ് അജിത് പുറത്തിറങ്ങിയത്. അദ്ദേഹത്തെ കണ്ട ഒരു വിജയ് ആരാധകന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. 12 മണിക്കൂറായി കാണാന്‍ കാത്തു നില്‍ക്കുന്നു എന്നു പറഞ്ഞയാളോട് 26 വര്‍ഷമായി താങ്കളെ കാണാന്‍ കാത്തു നില്‍ക്കുന്നുവെന്നാണ് അജിത് മറുപടി പറഞ്ഞത്. അജിത് സിനിമയിലെത്തിയിട്ട് 26 വര്‍ഷമായി.