ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘അജഗജാന്തരം’ ആഗോള വ്യാപകമായി ബോക്സ് ഓഫിസില്‍ 25 കോടി കളക്ഷന്‍ പിന്നിട്ടു. ആന്‍റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദും അര്‍ജുന്‍ അശോകും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം വന്യമായ ആക്ഷന്‍ രംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. മറ്റ് വലിയ റിലീസുകള്‍ ഇല്ലാതിരുന്നതും ചിത്രത്തിന് ഗുണകരമായി. ഇപ്പോഴും നിരവധി റിലീസ് സെന്‍ററുകളില്‍ ചിത്രം തുടരുന്നുണ്ട്.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ‘അജഗജാന്തരം’ നിര്‍മിച്ചത്. തിരക്കഥ രചിച്ചത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്ന്. തൃശൂരായിരുന്നു പ്രധാന ലോക്കേഷന്‍. സാബുമോന്‍ ,സുധി കോപ്പ ,ലുക്ക് മാന്‍ ,ജാഫര്‍ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് തുടങ്ങിയവാരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സംഗീതം ജേക്‌സ് ബിജോയ്. സെന്‍ട്രല്‍ പിക്ചര്‍സ് ആണ് വിതരണം നിര്‍വഹിക്കുന്നത്.
Tinu Pappachan directorial ‘AjaGajantharam’ crossed Rs. 25 crores in worldwide box-office. Antony Varghese. Chemban Vinod Jose and Arjun Ashokan in major roles.