Select your Top Menu from wp menus
New Updates

ഐശ്വര്യ ലക്ഷ്മിയുടെ ‘അര്‍ച്ചന 31 നോട്ടൗട്ട്’ തുടങ്ങി

ഐശ്വര്യ ലക്ഷ്മി മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘അര്‍ച്ചന 31 നോട്ടൗട്ട്’-ന്‍റെ ചിത്രീകരണം തുടങ്ങി. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രം അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖില്‍.

മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാലക്കാടാണ് പ്രധാന ലൊക്കേഷന്‍. അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്.

Aishwarya Lekshmi essaying the lead role in ‘Archana 31 Notout’. Debutante Akhil Anilkumar helming this. Started rolling.

Related posts