എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേഷം എഐഡിഎംകെ ശക്തമാക്കി. ഇന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. മൂന്ന് സ്‌ക്രീനുകളിലുള്ള ഒരു തിയറ്ററില്‍ മാറ്റിനി റദ്ദാക്കാനും പ്രതിഷേധം ഇടയായിട്ടുണ്ട്.
സൗജന്യമായി വസ്തുക്കള്‍ നല്‍കി തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിനെതിരേയുള്ള പരാമര്‍ശവും ഇപ്പോഴത്തെ തമിഴകത്തെ ഭരണ കക്ഷിയെന്ന നിലയില്‍ എഐഡിഎംകെയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റ് സംഭാഷണങ്ങളുമാണ് അവരെ ചൊടിപ്പിച്ചിട്ടുള്ളത്. വരലക്ഷ്മി ശരത്കുമാര്‍ ചെയ്ത നെഗറ്റിവ് കഥാപാത്രം മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഓര്‍മിപ്പിക്കുന്നുണ്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.