നായികാ താരം എന്ന നിലയില്‍ തന്‍റെ സ്ഥാനമുറപ്പിച്ച അഹാന കൃഷ്ണ സംവിധാനത്തിലേക്ക് കടക്കുകയാണ്. തന്‍റെ 26-ാം ജന്മദിനത്തിലാണ് തന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം അഹാന പ്രഖ്യാപിച്ചിരിക്കുന്നത്. ‘തോന്നല്‍’ എന്ന പേരിലെത്തുന്ന ചിത്രത്തിലെ മുഖ്യ വേഷത്തിലെത്തുന്നതും അഹാനയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
View this post on Instagram
ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കും. എഡിറ്റിംഗ് മിഥുന്‍ മുരളി. അഹാന തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തോളമായി തന്‍റെ മനസിലുള്ള ആശയത്തെയാണ് ഇപ്പോള്‍ സിനിമയുടെ രൂപത്തിലേക്ക് എത്തിക്കുന്നതെന്ന് അഹാന പറയുന്നു. ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ റിലീസാകുമെന്നാണ് വിവരം.
Actress Ahaana Krishna turns director via ‘Thonnal’. Here is the first look poster. Ahaana herself essaying the lead role.