റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരകനായും തിളങ്ങി സിനിമയില്‍ എത്തുകയും ശ്രദ്ധേയമായ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ആദില്‍ ഇബ്രാഹിം വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നമിതയാണ് വധു. കൊച്ചി ബോള്‍ഗാട്ടി ഹയാതില്‍ നടന്ന റിസപ്ഷനില്‍ സിനിമയിലെയും ടിവിയിലെയും നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആശംസകളുമായെത്തി. വിവാഹ റിസപ്ഷന്‍ വിഡിയോ കാണാം.
എന്‍ജിനീയറിംഗ് ബിരുദധാരിയായ ആദില്‍ ജോലിക്കായി ശ്രമിക്കവെയാണ് റിയാലിറ്റി ഷോ അവതാരകനായി പതിയെ സിനിമയിലേക്ക് എത്തിയത്. നിര്‍ണായകം, കാപ്പിരിത്തുരുത്ത്, അച്ചായന്‍സ്, കുട്ടനാടന്‍ ബ്ലോഗ്, ലൂസിഫര്‍,9 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ആദില്‍ വരാനിരിക്കുന്ന രണ്ട് മൂന്ന് ചിത്രങ്ങളിലും ഭാഗമാണ്.
Anchor turned actor Adil Ibrahim married to Namitha yesterday. Here is the reception video.