
നടി ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം ഇന്ന്.. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. വൈകിട്ട് സിനിമാ മേഖലയിലുള്ളവര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹ് ന്ദി ചടങ്ങിന്റെ ടീസര്‍ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങി. രമ്യ നമ്പീശന്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ കിടിലന്‍ നൃത്തവുമായി എത്തുന്ന വീഡിയോയില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ഭാവന.