മുത്തച്ഛൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് കോവിഡ് മുക്തനായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തി വിശ്രമത്തിലായിരുന്നു. ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് ചികിത്സ തേടിയതായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ന്യുമോണിയയില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ അദ്ദേഹത്തിന് വീണ്ടും പനി വരുകയായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
ദേശാടനം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലും തമിഴിലുമായി മൊത്തം 25-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. രാപകൽ, കല്യാണരാമൻ, പമ്മൽ കെ സംബന്ധം, ലൗഡ് സ്പീക്കർ, ചന്ദ്രമുഖി തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
Actor Unnikrishnan Namboothiri passed away after recovered from Covid 19.