
ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ വെയില്‍ മരങ്ങള്‍ എന്ന ചിത്രം അംഗീകരിക്കപ്പെട്ടതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സ്. ഡോ ബിജു സംവിധാനം ചെയ്ത ചിത്രം ഔട്ട്‌സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കുമ്പോള്‍ ബിജുവിനൊപ്പം ഇന്ദ്രന്‍സും സദസിലുണ്ടായിരുന്നു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിനും നിരൂപകര്‍ നിറഞ്ഞ കൈയടിയാണ് നല്‍കിയത്.
തന്റെ ചൈനീസ് യാത്രയുടെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം ഇന്ദ്രന്‍സ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നല്‍കിയിരുന്നു.ചൈനീസ് രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരന്‍ തന്നെ പഠിപ്പിക്കുന്നതിന്റെ വിഡിയോ ആണ് താരം കഴിഞ്ഞ ദിവസം നല്‍കിയത്. എത്ര ശ്രമിച്ചിട്ടും താരത്തിന് കോലുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി വശത്താക്കാനാകുന്നില്ല. പുള്ളിക്ക് മലയാളം അറിയാമായിരുന്നെങ്കില്‍ കൈ കൊണ്ട് കഴിച്ചിട്ട് പോകാന്‍ പറഞ്ഞേനേയെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രന്‍സ് വിഡിയോ പങ്കുവെച്ചത്. ഡോ ബിജുവിനെയും വിഡിയോയില്‍ കാണാം.
Actor Indrans shared an intersting video from Shanghai during his visit to participate in film festival.