തമിഴകത്തു നിന്നും മലയാളത്തിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെയും പ്രിയം പിടിച്ചുപറ്റിയ താരം ബാലയുടെ വിവാഹ റിസപ്ഷന്‍ ഇന്ന്. ഡോ. എലിസബത്തുമായുള്ള തന്‍റെ വിവാഹം കഴിഞ്ഞ കാര്യം അടുത്തിടെ ചില സോഷ്യല്‍ മീഡിയ വിഡിയോകളിലൂടെയാണ് ബാല വെളിപ്പെടുത്തിയത്. ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തേ മലയാളി ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താന്‍ വീണ്ടും ഒരു വിവാഹം കഴിക്കണമെന്നത് അച്ഛന്‍റെ വലിയൊരു ആഗ്രഹമാണെന്നും ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നും ബാല പറഞ്ഞിരുന്നു.
കുന്നംകുളം സ്വദേശിയായ ഉദയന്‍ സിഐയുടെ സുഹൃത്താണ് എലിസബത്ത്. 2019ലാണ് ബാലയും അമൃതയും വിവാഹമോചിതരായത്. 2016 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഏക മകള്‍ അമൃതയ്ക്കൊപ്പമാണ് ഇപ്പോഴുള്ളത്.
Actor Bala’s wedding reception will be held on September 5. He got married to Dr. Elizabath a few days back.