മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. സിനിമയില്‍ ദീര്‍ഘകാലം അസോസിയേറ്റായി നില്‍ക്കുന്നയാണാണ് ഷാജി പാടൂര്‍. വേറിട്ട ലുക്കിലായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുക എന്നാണ് സൂചനകള്‍.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ ഫാന്‍ മേഡ് പോസ്റ്ററുകള്‍ ഇതിനകകം ശ്രദ്ധ നേടിയിട്ടുണ്ട്.
Tags:abrahaminte santhathikalhaneef adenimammoottyshaji padoor