യുഎഇ/ ജിസിസി സെന്ററുകളില്‍ 10 ദിവസത്തെ പ്രദര്‍ശനം പിന്നിടുമ്പോള്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ സ്വന്തമാക്കിയത് 8.74 കോടി രൂപ. ഈ വര്‍ഷം ഒരു മലയാള ചിത്രം ഗള്‍ഫ് നാടുകളില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് 10 ദിവസങ്ങള്‍ കൊണ്ട് അബ്രഹാം സ്വന്തം പേരിലാക്കിയത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം യുഎഇ യില്‍ 79,992 പ്രേക്ഷകരില്‍ നിന്നായി 5.39 കോടി രൂപ കളക്റ്റ് ചെയ്തപ്പോള്‍ മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ 60,000ഓളം പ്രേക്ഷകരില്‍ നിന്നായി 3.35 കോടി രൂപ കളക്റ്റ് ചെയ്തു.
ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതിനകം 40 കോടി മറികടന്നെന്നാണ് വിലയിരുത്തുന്നത്. അടുത്ത വീക്കെന്‍ഡിനു ശേഷം വേള്‍ഡ് വൈഡ് കളക്ഷനില്‍ ചിത്രത്തിന്റെ 50 കോടി ക്ലബ്ബിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.
Tags:abrahaminte santhathikalhaneef adenimammoottyshaji padoor