വിവാദങ്ങള്‍ക്കും ഊാഹാപോഹങ്ങള്‍ക്കും ശേഷം നടന്‍ ആര്യ തന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നടി സയേഷയുമായുള്ള വിവാഹം മാര്‍ച്ചില്‍ നടക്കുമെന്ന് വാലന്റൈന്‍ ദിനത്തില്‍ താരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ എന്ന പേരില്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അബര്‍നദി ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇനി തന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുതെന്നും അദ്ദേഹത്തിനും സായിഷയ്ക്കും നല്ലത് വരട്ടെയെന്നുമാണ് അബര്‍നദി പറയുന്നത്.
ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. എന്നാല്‍ ആര്‍ക്കും സ്വഭാവം പിടികിട്ടുകയില്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. ദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല.ആര്യയുടെ സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കില്ലെന്നും അദ്ദേഹവുമായി ഇടപഴകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അത് കൂടുതല്‍ വിഷമിപ്പിക്കുമെന്നും അബര്‍നദി പറഞ്ഞ
ഷോയുടെ ഫൈനലില്‍ എത്തിയ മൂന്നുപേരില്‍ ആരെയും തെരഞ്ഞെടുക്കാന്‍ താരം തയാറായിരുന്നില്ല. അവിടെ വെച്ച് ഒരാളെ വധുവായി പ്രഖ്യാപിച്ചാല്‍ മല്‍സരത്തിലെ മറ്റുള്ളവരെ ഏറെ വേദനിപ്പിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണിത് എന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഷോയ്ക്കായി ചാനലും ആര്യയും യുവതികളെ കരുവാക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. ആര്യയെ അല്ലാതെ ആരെയും വിവാഹം കഴിക്കുന്നില്ലെന്ന് ഫൈനലിന് അടുത്ത് വരെയെത്തിയ അബര്‍നദി ഇതുവരെ പറഞ്ഞിരുന്നത്.