‘ആയിരം കാലം’ എന്ന ചിത്രം ഭൂലോകം ടിവി എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസായി. പ്രണയാർദ്രമായ ഗാനരംഗങ്ങളോട് കൂടിയ ആയിരം കാലംഎന്ന സിനിമ മൂപ്പർ ഫിലിംസിന്റെ ബാനറിൽ എസ് ശേഖർ ആണ് നിർമ്മിച്ചിരിക്കുന്നത്. രാഗ് രംഗില എന്ന ചിത്രത്തിന് ശേഷം യൂസഫ് മുഹമ്മദ് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായ കമിതാക്കളുടെ പരസ്പരം തുറന്നു പറയാനാവാത്ത സ്നേഹബന്ധമാണ് ചിത്രത്തിൽ പറയുന്നത്. മനസ്സിന്റെ ഉള്ളിൽ മഞ്ജുവിനെ മാത്രം സ്വപ്നം കണ്ട് ജീവിതം കഴിച്ചുകൂട്ടിയ രവീന്ദ്രൻ. എന്നാൽ ജീവിതവീഥിയിൽ പ്രണയിനിയുടെ രോഗാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു അയാൾക്ക്.വിദേശ രാജ്യത്തെ ജോലി സ്വപ്നം കണ്ട നായകൻ നാട്ടിൽ നാട്ടിൻപുറത്തെ ജീവിതവുമായി പൊരുത്തപ്പെട്ട് പോവുകയായിരുന്നു.ഈ അവസരത്തിൽ നായികയെ വീണ്ടും കണ്ടുമുട്ടുന്ന പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടങ്ങോട്ടുള്ള ഇവരുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്. ശേഖർ, ദീപ എന്നിവരെ കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
ചായഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നത് സുധീർ ഒറ്റപ്പാലം ആണ്. കലാസംവിധാനം, ഗാനരചന എന്നിവ നിർവഹിക്കുന്നത് വിഷ്ണു നെല്ലായ ആണ്. സംഗീതം ജാഫർ ഹനീഫ. പാടിയിരിക്കുന്നത് ജാഫർ ഹനീഫ,നഫിയ ജാഫർ എന്നിവരാണ്. മേക്കപ്പ് അനീസ് ചെറുപ്പളശ്ശേരി. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.
Yousaf Muhammed directorial Aayiram Kaalam is now streaming via Bhoolokam OTT.