ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ആര്‍ക്കറിയാം’ തീയേറ്റര്‍ റിലീസിന് ശേഷം നീസ്ട്രിം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുന്നു. ഈ മാസം 19നാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം, കൊവിഡ് രണ്ടാം തരംഗത്തില്‍ തീയേറ്ററുകള്‍ അടഞ്ഞതോടെയാണ് പ്രദര്‍ശനം നിലച്ചത്. നീസ്ട്രീമില്‍ ചിത്രമെത്തുന്നതോടെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷിയിലാണ്.
72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായിയാണ് ബിജു മേനോന്‍ ഈ സിനിമയില്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ക്കറിയാം.
കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രഹണം. നേഹ നായരുടെയും യെക്സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.മഹേഷ് നാരായണന്‍ എഡിറ്റിംഗ് ഒരുക്കിയിട്ടുള്ള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസിനൊപ്പം രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവരൊരുമിച്ചാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിങ്ങ് സൗകര്യവുംനീസ്ട്രീമിലൂടെ ആരംഭിച്ചിരിക്കുന്നു.
Sanu John Varghese directorial ‘Aarkkariyam’ will start streaming on NeeStream platform from May 19th. Parvathy, Biju Menon and Sharaffudhen in lead roles.