‘ആറാട്ട്’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘ആറാട്ട്’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ തിയറ്ററുകളിലെത്തി. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ മാസ് എന്‍റര്‍ടെയ്നര്‍ ആദ്യ ഷോകള്‍ തീരുമ്പോള്‍, ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷിക്കാനാകുന്ന ചിത്രം എന്ന അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് മറ്റു പ്രേക്ഷകരില്‍ നിന്നു വരുന്നത്


മോഹന്‍ലാലിന്‍റെ മുന്‍ ചിത്രങ്ങളുടെ റഫറന്‍സുകളും താര പരിവേഷവും ഉപയോഗിച്ചുള്ള രംഗങ്ങള്‍ നിറഞ്ഞതാണ് ആദ്യ പകുതി. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാമചന്ദ്ര രാജുവാണ് വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.


ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.


ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. രാഹുല്‍ രാജിന്‍റെതാണ് സംഗീതം. എ.ആര്‍ റഹ്മാന്‍ ഈ ചിത്രത്തില്‍ റഹ്മാനായി തന്നെ എത്തുന്നുണ്ട് എന്നതും സവിശേഷതയാണ്.

Here is the first responses for Mohanlal starrer ‘Neyyatinkara Gopante AAraattu’ aka ‘Aaraattu’. The B Unnikrishnan directorial has Rahul Raj’s music.

Film scan Latest